കണ്ണൂർ: ചെറുപുഴയിലാണ് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമേനി സ്വദേശി സണ്ണിയാണ് മരിച്ചത്.
പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാണെന്ന് കരുതുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണ കാരണത്തിൽ വ്യക്തത കൈവരൂ. ചെറുപുഴ പോലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി
ഇന്നലെ രാത്രി ഒരു കല്യാണ വീട്ടിലേക്ക് പോയ സണ്ണി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.