മുഖ്യമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ

അഴിമതി കേസിൽ പെട്ടവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ആരും ക്വാറന്റീനിൽ പോയിട്ടില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. അന്വേഷണം വൈകിപ്പിക്കാനുള്ള നടപടികളാണ് ഇതൊക്കെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിപിഎം നേതാക്കൾ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട പ്രവർത്തനം നടത്തി എന്ന് വിശ്വസിക്കുന്നുണ്ട്. ജമാത്ത ഇസ്ലാമിപോലുള്ള വർഗീയ ശക്തികളുമായി കൂട്ടുകുടിയുള്ള പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.