ഗവർണർക്ക് നൽകിയ ഗാർഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഇല്ല; ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് നോട്ടീസ് നൽകി

പത്തനംതിട്ട ; കണ്ണൂര്‍ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാന്‍ ഗവർണർ ഇന്നലെ പത്തനംതിട്ടയിൽ എത്തിയപ്പോഴായിരുന്നു സംഭവം. പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിന് എത്തിയ ഗവര്‍ണര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയപ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചുമില്ല

ഇതിന് പിന്നാലെയാണ് ഗാര്‍ഡ് ഓഫ് ഓണര്‍ ഡ്യൂട്ടിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. അതേ സമയം പത്തനംതിട്ടയിൽ ബ്യൂഗിൾ വായിക്കുന്നവരുടെ തസ്തിക നാല് വർഷമായി ഒഴിഞ്ഞു കിടക്കുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതേ തുടര്‍ന്നാണ് ബ്യൂഗിള്‍ വായന ഒഴിവാക്കേണ്ടി വന്നതെന്നും പറയുന്നു.