സി.എം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സി എം രവീന്ദ്രന് നോട്ടിസ് നൽകും. കൊവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സി.എം. രവീന്ദ്രന്‍ ഇന്നലെയാണ് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയത്. ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ച് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടിസ് കൈമാറുക.