കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്
ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുക്കുന്നു. പെട്രോൾ പമ്പിന്റെ NOC വിവാദത്തില്‍ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത IASന് ആണ്
അന്വേഷണച്ചുമതല. കണ്ണൂര്‍ കലക്ടറേറ്റില്‍ വെച്ചാണ് എ ഗീത IAS മൊഴിയെടുക്കുന്നത്. കളക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എഡിഎമ്മിന്റെ ഓഫിസിലുള്ള ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും.
കളക്ടറേറ്റിൽ തന്നെ ക്യാമ്പ് ചെയ്ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ, NOC നൽകിയതിൽ അഴിമതിയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണവും മൊഴിയെടുക്കലും നടത്തുന്നത്. അതിനിടെ കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ ഉടന്‍ മാറ്റിയേക്കും.നവീന്റെ കുടുംബവും പത്തനംതിട്ടയിലെ സിപിഎം നേതൃത്വവും യാത്രയയപ്പ് ദിവസത്തെ കളക്ടറുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു