വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയ്യാറെന്ന് ട്രംപ്

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയാറാണെന്ന് ട്രംപിന്റെ വിശദീകരണം. എന്നാല്‍ അതിനര്‍ത്ഥം പരാജയം സമ്മതിക്കുന്നു എന്നല്ലെന്നും ‘അവര്‍ തെറ്റു ചെയ്യുകയാണ്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.


തെരഞ്ഞടുപ്പ് ഫലം വന്നതിനു ശേഷവും ബൈഡനെ വിജയിയായി അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.
യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാല്‍ ബൈഡന്‍ 306 വോട്ടുകള്‍ നേടിയിരുന്നു. ട്രംപിന് ലഭിച്ചത് 232 വോട്ടുകളാണ്.