ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് ജപ്പാനിലെ ഹനേഡയിലേക്ക് എത്തിയ ക്വാണ്ടാസ് വിമാനത്തിൽ വിനോദ സംവിധാനത്തിലെ സാങ്കേതിക തകരാർ കാരണം പ്ലേയായത് സിനിമയിലെ ഇറോട്ടിക് രംഗങ്ങൾ. സാങ്കേതിക തകരാർ കാരണം വീഡിയോ മാറ്റി പ്ലേ ചെയ്യാനും യാത്രക്കാർക്കോ ക്രൂവിനോ കഴിഞ്ഞില്ല.
കുട്ടികളുള്‍പ്പെടെ വിമാനത്തിൽ യാത്ര ചെയ്യുന്നതിനാല്‍ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. സിനിമ പ്ലേ ആയപ്പോൾ ഞെട്ടിപ്പോയെന്നും എല്ലാവർക്കും അനുയോജ്യമായ മറ്റൊരു സിനിമ പ്ലേ ചെയ്യുന്നതിനായി ഏകദേശം ഒരു മണിക്കൂർ സമയം എടുത്തെന്നും ഒരു യാത്രക്കാരൻ കുറിച്ചു.
ഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റത്തിന് തകരാർ സംഭവിച്ചതിനാലാണ് സംഭവം ഉണ്ടായതെന്ന് ക്വാണ്ടാസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ക്വാണ്ടാസ് വക്താവ് പറഞ്ഞു.