കേരള ബാങ്കിന് ഭരണസമിതിയായി

കേരള ബാങ്കിന്റെ ആദ്യ പ്രസിഡണ്ടായി ഗോപി കോട്ടമുറിക്കല്‍ സ്ഥാനമേറ്റു.
എം കെ കണ്ണന്‍ വൈസ് പ്രസിഡണ്ടായും ചുമതലയേറ്റു.കേരള ബാങ്ക് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തു.പ്രവാസികള്‍ക്ക് പണമയക്കാനുള്ള സംവിധാനവും കേരള ബാങ്കിലുണ്ട്.

കേരള ബാങ്കിന്റെ സാധ്യത അനന്തമാണെന്നും നാടിന് വലിയ സാധ്യതകളുള്ള ബാങ്കായി കേരള ബാങ്ക് മാറുമെന്നും മലപ്പുറം ജില്ല മാത്രം ഇതില്‍ നിന്നും മാറി നില്‍ക്കുന്നത് നിര്‍ങാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.


കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ ആണ് വന്‍വിജയം നേടിയത്. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികാണ് മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്. മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കില്‍ ലയിക്കാത്തതിനാല്‍ അവിടെ നിന്ന് പ്രതിനിധിയില്ല.