പള്ളിയാന്‍മൂല പോരാട്ടത്തിനൊരുങ്ങി…മാര്‍ട്ടിന്‍ ജോര്‍ജ്ജുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ അംഗത്തിനൊരുങ്ങുന്നു
അസ്ഥിര ഭരണമല്ല മൃഗീയ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് യുഡിഎഫ് നോക്കി കാണുന്നത്.നാല് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ വന്ന പിഴവുകള്‍ തിരുത്തി പള്ളിയാന്‍മൂലയില്‍ വിജയമുറപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്.സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെ വൈകിയിട്ടുള്ളു,പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.പ്രവര്‍ത്തനം സ്ഥാനാര്‍ത്ഥി കേന്ദ്രീകൃതമല്ല പാര്‍ട്ടി ഏറ്റെടുത്ത് നടത്തുതാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.
ജനങ്ങളുടെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയാണ് ലഭിക്കുതെന്നും വിജയം സുനിശ്ചിതമാണെും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബി ഉണ്ണികൃഷ്ണന്‍.കണ്ണൂര്‍ കോര്‍പറേഷനില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഡിവിഷനാക്കി പള്ളിയാന്‍മൂലയെ മാറ്റിയത് യുഡിഎഫാണെും അദ്ദേഹം പറഞ്ഞു.
ഇടതും വലതും ഭരിച്ചു.കോര്‍പറേഷനില്‍ അസ്ഥിര ഭരണമുണ്ടാക്കി.റോഡിന്റെ ശോചനീയവസ്ഥകള്‍്ക്കു പരിഹാരമുണ്ടാക്കണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു.പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പോലെ വികസനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.