മോഹന സിങ് ; തേജസ് യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ വനിതാ പൈലറ്റ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യത്തെ വനിതാ
യുദ്ധവിമാന പൈലറ്റായി സ്ക്വാഡ്രൺ ലീഡർ മോഹന സിങ് മാറി. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യത്തെ മൂന്നു പേരിൽ ഒരാള്‍ കൂടിയായിരുന്നു മോഹന സിങ്. അവ്നി ചതുർവേദി, ഭാവനാ കാന്ത് എന്നിവരാണ് മറ്റ് രണ്ട് പേർ. നിലവിൽ എസ് യു 30 എംകെഐ യുദ്ധവിമാനങ്ങളാണ് ഇരുവരും പറത്തുന്നത്. ഇതോടെ ഫ്ലൈയിങ്ങ് ബുള്ളറ്റ്സ് അല്ലെങ്കിൽ പറക്കും വെടിയുണ്ട എന്ന് പേരുള്ള 8ാം നമ്പർ സ്ക്വാഡ്രണിൻ്റെ ഭാഗമായിരിക്കുകയാണ് ഈ 32 കാരി.
2016 ലായിരുന്നു യുദ്ധവിമാനം പറത്തുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ വനിതാ പൈലറ്റുമാർക്ക് അവസരം നൽകിയത്. ഇപ്പോൾ ഇന്ത്യൻ വ്യോമസേനയിൽ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരാണുള്ളത്.

ജോധ്പൂരിൽ നടത്തിയ തരംഗ് ശക്തി ആശ്വാസത്തിലും മോഹന സിങ് പങ്കെടുത്തിരുന്നു. മൂന്ന് സായുധ സേനാ ഉപമേധാവികൾ എത്തിയ ചടങ്ങിൽ യുദ്ധവിമാനം പറത്തി ശ്രദ്ധ നേടാനും മോഹന സിങിന് കഴിഞ്ഞു. മിഗ് 21 വിമാനങ്ങൾ പറത്തിക്കൊണ്ടിരുന്ന മോഹന സിങിനെ പിന്നീട് പാകിസ്ഥാൻ അതിർത്തിയാട് ചേർന്ന ഗുജറാത്ത് സെക്ടറിലെ നാലിയ എയർബേസിലെ ലൈറ്റ് കോപാക്റ്റ് എയർക്രാഫ്റ്റ് സ്ക്വാഡിലേക്ക് നിയമിക്കുകയായിരുന്നു.