25 ന് അർധരാത്രി മുതൽ 26 ന് അർധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്.തൊഴിലാളി വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ നയങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം എന്ന ആവിശ്യമുയർത്തിയാണ് പണിമുടക്ക്.ബി.എം.എസ് ഒഴികെയുള്ള 175 തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്‌സികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ പണിമുടക്കം കണ്ണൂർ ജില്ലയിൽ പൂർണ്ണം. പൊതുഗതാഗതം സ്തംഭിച്ചു.കടകമ്പോളങ്ങളും സ്ഥാപനങ്ങളും ഓഫീസുകളും അടഞ്ഞു തന്നെ കിടക്കുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. അത്യാവശ്യ സർവീസുകളെ മാത്രം പണിമുടക്കിൽ നിന്നും ഒഴിവാക്കി.പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി കണ്ണൂർ ടൗണിൽ പ്രകടനം നടത്തി.എംവി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.പണിമുടക്കം കണ്ണൂരിൽ ഹർത്താലിന്റെ പ്രതീതിയുണ്ടാക്കി.