നഗരവികസനത്തിന്റ ഭാഗമായുള്ള അമൃത് പദ്ധതിയിൽ കണ്ണൂരിനെയും ഉൾപ്പെടുത്തുന്നുവെന്ന വാര്‍ത്ത, കുടിവെള്ളത്തിനായി ദാഹിച്ചു വലഞ്ഞവരിലേക്ക് പെയ്തിറങ്ങിയ പുതുമഴയായിരുന്നു. എന്നാൽ പണമടച്ചിട്ടും കുടിവെള്ളം ലഭിക്കാത്തവരുണ്ട്.. വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പണി ഏല്പിച്ച സബ് കോണ്ട്രാക്ടര് മതിയായത്ര ആഴത്തില്‍ പൈപ്പിടാതെ വലിയ ചാര്‍ജ്ജ് ഈടാക്കിയതായി പരാതി ഉള്ളവരുണ്ട്. അങ്ങനെയുള്ള ഒരു പരാതിക്കാരനാണ് കണ്ണൂർ കുഞ്ഞിപ്പളിയിലെ അനസ്.
അനസിന്റ പരാതിയെക്കുറിച്ച് ഞങ്ങള്‍ വാട്ടര്‍ അതോറിറ്റി അധികൃതരോട് അന്വേഷിച്ചു. എന്നാല്‍ ഇതൊന്നും തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നായിരുന്നു മറുപടി.
വിതരണത്തിനായി കൂടുതൽ വെള്ളമെത്തിക്കുക, വീടുകളിൽ ജലമെത്തിക്കുന്ന ജലവിതരണ പൈപ്പുകൾ നവീകരിക്കുക,പുതിയ പൈപ്പുകൾ സ്ഥാപിക്കുക തുടങ്ങിയവയൊക്കെയാണ് അമ്യത് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാല്‍ പദ്ധതിയുടെ വലിയ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയുന്നതല്ലേ അനസിനെപോലുള്ളവരുടെ അവസ്ഥ..