രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരിയോടെ പതിവ് പോലെ തുടരും. ആദ്യഘട്ടത്തിൽ പകുതി സർവ്വീസും രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് റെയിൽവേ അറിയിച്ചു . കോവിഡ് വർദ്ധിച്ച സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി ട്രെയിൻ സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും കൃത്യമായി പുനഃസ്ഥാപിച്ചിരുന്നില്ല. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സർവീസുകൾ ആരംഭിക്കുക.