‘അതിക്രൂരന്‍, ഫോണ്‍ നിറയെ അശ്ലീല വീഡിയോ.. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെക്കുറിച്ച് പോലീസ്

കൊൽക്കത്തയില്‍ ജൂനിയർ ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ സഞ്ജയ് റോയ് തന്നെ തൂക്കിക്കൊല്ലണം എന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്. കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് തന്നെ തൂക്കിക്കൊല്ലണം എന്ന ആവശ്യവുമായി പ്രതി മുന്നോട്ടു വരുന്നത്. സ്ത്രീകളോട് മോശമായി പെരുമാറുന്നത് ഇത് ആദ്യമായെല്ലെന്നും അമ്മയോടും സഹോദരിയോടും ഭാര്യയോടും എല്ലാം വളരെ മോശമായി തന്നെയാണ് താൻ പെരുമാറി കൊണ്ടിരുന്നതെന്നും സഞ്ജയ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

സഞ്ജയ് റോയ് എന്ന 33 കാരൻ 4 തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. ഭാര്യമാരെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഇയാളുടെ വിനോദമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കെതിരെ
ഭാര്യയുടെ മാതാവ് മകളെ ഉപദ്രവിക്കുന്നതിന് കാളിഗഢ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഇയാള്‍ ലൈംഗിക വൈകൃത സ്വഭാവം ഉള്ള ആളും നീലച്ചിത്രങ്ങളുടെ അടിമയും ആയിരുന്നു. പ്രതിയുടെ മൊബൈലിൽ നിന്ന് നിരവധി അശ്ലീല ചിത്രങ്ങളാണ് കിട്ടിയത്. സാധാരണ നീലച്ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യർക്ക് കണ്ടു നിൽക്കാൻ പോലും സാധിക്കാത്ത വീഡിയോകളാണ് കൂടുതലും. അതി ക്രൂരമായ ബലാത്സംഗ വീഡിയോകളാണ് ഇയാള്‍ സ്ഥിരമായി കണ്ടു കൊണ്ടിരുന്നത്. ഇതിനാൽ തന്നെ പ്രതിയുടെ മാനസിക നില എത്തരത്തിലായിരിക്കും എന്നതിന്റെ ഞെട്ടലിലാണ് പോലീസ് ഉദ്യോഗസ്ഥർ.

മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്നാണ് ഡോക്ടറുടെ ഭാഗികമായി വസ്ത്രം ധരിച്ച മൃതദേഹം കണ്ടെടുത്തത്. അതിക്രൂരമായ പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. പെൺകുട്ടിയുടെ തൈറോയ്ഡ് ഗ്രന്ഥി തകർക്കപ്പെട്ടു. വയർ, ചുണ്ട്, വിരലുകൾ ഇടതുകാൽ, തുടങ്ങി ശരീര മാസകലം ഗുരുതര പരിക്കുണ്ടായിരുന്നു. കഴുത്തിൽ ഞെരിച്ച് അമർത്തിയാണ് പ്രതി കൃത്യം നടപ്പിലാക്കിയത്. വിദ്യാർത്ഥിയുടെ ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി മൂക്കും വായും പൊത്തി പിടിച്ച് തല ഭിത്തിയിൽ അടിച്ചു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നും രണ്ടു കണ്ണുകളിൽ നിന്നും അമിതമായ രക്തസ്രാവം ഉണ്ടായി. മദ്യ ലഹരിയില്‍ അതിക്രൂരമായാണു
പ്രതി കൃത്യം ചെയ്തതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തിനെതിരെ രാജ്യ വ്യാപകമായി വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പീഡിപ്പിച്ച് കൊന്ന യുവ ഡോക്ടർക്ക് നീതി കിട്ടാനായി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക, ഇനി ഒരിക്കലും ഇത്തരം ഒരു സംഭവം നടക്കാതിരിക്കാൻ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും വേണ്ടത്ര സുരക്ഷ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാരുടെ സംഘടനയടക്കം വൻ തോതിലുള്ള പ്രതിഷേധത്തിലാണ് നാടെങ്ങും.