തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ ശരീരത്തിൽ കയ്യുറ തുന്നി ചേർത്തതായി പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനു ആണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നി ചേർത്തെന്നാണ് പരാതി. മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് ഷിനു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് എത്തിയത്
ശസ്ത്രക്രിയക്ക് ശേഷം ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടത്