പാരീസ് ഒളിമ്പിക്സില്‍ റമിത പുറത്തായി.. ഇനി പ്രതീക്ഷ അർജുൻ ബബുതയില്‍

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ നല്‍കി 2 ഷൂട്ടർമാരാണ് ഇന്ന് ഫൈനലിൽ മത്സരിക്കുന്നത്. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബബുത, വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ റമിത ജിൻഡൽ എന്നിവരാണ് കളത്തിലിറങ്ങുന്നത്. ആദ്യം ഫൈനലിൽ ഇറങ്ങിയ രമിത ഏഴാം സ്ഥാനത്തോടെ പുറത്തായിരിക്കുകയാണ്.അർജുന്‍റെ മത്സരം ഇന്ന് 3.30 നാണ് നടക്കുക.
അർജുൻ ബബുത 630.1 പോയന്റ് നേടി എഴാം സ്ഥാനം നേടിയാണ് ഫൈനലിലെത്തിയത്. റമിത ജിൻഡൽ 631 പോയിന്റുകളുമായി അഞ്ചാം സ്ഥാനം നേടിയെടുത്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഇന്നലെ മനു ഭേക്കര്‍ വെങ്കലം നേടി ഇന്ത്യയുടെ പേര് മെഡല്‍ പട്ടികയില്‍ എഴുതിച്ചേര്‍ത്തിരുന്നു
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് ഹരിയാനക്കാരിയായ മനു ഭേക്കർ മെഡല്‍ നേടിയത്. ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത, 2012 ലണ്ടൻ ഒളിമ്പിക്സിന് ശേഷം ഷൂട്ടിങ്ങിൽ രാജ്യത്തിന്റെ ആദ്യ മെഡൽ എന്നീ പ്രത്യേകതയും മനു ഭേക്കർ നേടിയ മെഡലിനുണ്ട്.

കൂടാതെ ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി നടക്കുന്ന മറ്റ് മത്സര ഇനങ്ങള്‍ ഇനി പറയുന്നു.. ബാഡ്മിന്റൺ മെൻസ് ഡബിൾസ് (ഗ്രൂപ്പ് സ്റ്റേജ് ),വനിതാ ഡബിൾസ് (ഗ്രൂപ്പ് സ്റ്റേജ് ), പുരുഷ സിംഗിൾസ് (ഗ്രൂപ്പ് സ്റ്റേജ് ),പുരുഷമാരുടെ ട്രാപ്പ് ഇനം (യോഗ്യത റൗണ്ട്) ടെന്നീസ് പുരുഷ ഡബിൾസ് (രണ്ടാം റൗണ്ട് ) ,അമ്പെയ്ത്ത് പുരുഷ ടീം (ക്വാർട്ടർ ഫൈനൽ )ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് (യോഗ്യതാ റൗണ്ട് ).

നിലവിൽ 22ാം സ്ഥാനത്താണ് പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്ഥാനം. ഒന്നാം സ്ഥാനം
ജപ്പാനാണ് . രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയും മൂന്നാം സ്ഥാനത്ത് യു.എസ്. എ യുമാണ് നിലവിൽ ലീഡ് നില നിർത്തുന്നത്.