മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. കള്ളപ്പണം വെളുപ്പിക്കലുയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ രണ്ടാം തീയ്യതിയാണ് ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തുടർന്ന് രവീന്ദ്രനെ കോവിഡ് ബാധിതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ കോവിഡ് മുക്തനായി ആശുപതി വിട്ട സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്നത് .