സുരേഷ് ഗോപി ജയിച്ചു.. പ്രിയേഷിന്റെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം

കണ്ണൂർ : തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ മുത്തപ്പൻ വെള്ളാട്ടം കഴിക്കാമെന്ന നേർച്ച പൂർത്തീകരിച്ചിരിക്കുകയാണ് കണ്ണൂർ പാച്ചേനിയിലെ പ്രിയേഷ്. സുരേഷ് ഗോപിയുടെ കടുത്ത ആരാധകനാണ് പ്രിയേഷ്. സുരേഷ് ഗോപി ജയിക്കണമെന്ന ആഗ്രഹം സഫലമായതോടെ
തിങ്കളാഴ്ചയാണ് തന്റെ വീട്ടുമുറ്റത്ത് മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിയത്

ആർ എസ് എസ് മണ്ഡലം ഭൗതിക പ്രമുഖും, കണ്ണൂർ ഭാരത് പെട്രോളിയം ഡിപ്പോയിലെ ജീവനക്കാരനുമാണ് പ്രിയേഷ്. സുരേഷ് ഗോപിയുടെ കഥാപാത്രങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് പ്രിയേഷേനെ കടുത്ത ആരാധകനാക്കി മാറ്റിയത്‌ രണ്ടുതവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ഏറെ വേദനിച്ചുവെന്നും സുരേഷ് ഗോപി ജയിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും പ്രിയേഷ് പറയുന്നു