തൃശൂർ വേലൂർ വെള്ളാറ്റഞ്ഞൂരിലാണ് അമ്മ മൂന്ന് മക്കളുമായി കിണറ്റിൽ ചാടിയത്. രണ്ട് കുട്ടികൾ മരിച്ചു. സാമ്പത്തിക ബാധ്യത തീർക്കാൻ വീട് വിൽക്കുന്നതുമായി ബന്ധപെട്ട് തർക്കം ഉണ്ടായിരുന്നതായി വിവരമുണ്ട്. 3 മണിയോടെയാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. അമ്മ സയന (29), ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേർന്നാണ് 4 പേരെയും കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്