തൃശ്ശൂർ: കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് രഘു ഗുരുകൃപ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പാണ് വലിയ തരത്തിൽ ചർച്ചയായത്
സുരേഷ്ഗോപിക്ക് വേണ്ടി
അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്‍ത്തപ്പോള്‍, ‘ ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേ’ എന്ന് പ്രമുഖ ഡോക്ടര്‍ ചോദിച്ചതായി രഘു ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ആരും തങ്ങളെ തേടി വരേണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു
രഘുവിന്റെ കുറിപ്പ് സുരേഷ് ഗോപിക്ക് എതിരെ ഷെയര്‍ ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ഇടത് പ്രൊഫൈലുകളാണ് പ്രധാനമായും കുറിപ്പ് ആഘോഷമാക്കുന്നത്
സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് മനസിലാക്കണമെന്നും വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുതെന്നും പോസ്റ്റിൽ പറയുന്നു. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറയുന്നു
പോസ്റ്റ് ചർച്ചയായതിന് പിന്നാലെ രഘു അത് പിൻവലിച്ചു. ‘ഇന്നലെ ഞാൻ ഇട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് എന്നും ചർച്ച അവസാനിപ്പിക്കാം നന്ദി’ എന്നും രഘു ഇന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു