മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കാണാതായ രേഖകൾ ഈ മാസം 18 ന് പ്രോസിക്യൂഷൻ വീണ്ടും വിചാരണ കോടതിക്ക് കൈമാറും. രേഖകൾ പുനഃസ്യഷ്ടിക്കാനുള്ള ഹൈക്കോടതി നിർദേശത്തെ തുടർന്ന് സെഷൻസ് കോടതി പ്രോസിക്യൂഷനോട് നഷ്ടപ്പെട്ട 11 രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ കോടതിയില്‍ നിന്ന് അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്ന് അഭിമന്യുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ രേഖകള്‍ കാണാതായത് ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു
മുൻപ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പ്രതികൾക്കും കൈമാറിയിട്ടുണ്ട്. അതിനാൽ കോടതിയിൽ നിന്നും രേഖകൾ നഷ്ടപ്പെട്ടാലും കേസിനെ അത് ബാധിക്കില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു