സാനിയ മിർസയുമായി വേർപിരിഞ്ഞു : പാക് നടിയെ വിവാഹം കഴിച്ചു

ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയ്ബ് വീണ്ടും മാലിക്ക് വിവാഹിതനായി. പാകിസ്താനി നടിയായ സന ജാവേദാണ് വധു. സാനിയ മിർസയുമായുള്ള വേർപിരിയല്‍ വാർത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിവാഹം. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കു വെച്ചത്. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.

“വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും.. വിവേകത്തോടെ വേണം തിരഞ്ഞെടുപ്പ് നടത്താന്‍,” സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങിനെ കുറിച്ചു.