പാരമ്പര്യമായി കിട്ടിയ 227 കോടിയുടെ സ്വത്ത് 31 കാരി ചെയ്തത് കണ്ടോ..

പാരമ്പര്യമായി 227 കോടിരൂപയുടെ സ്വത്ത് കിട്ടിയ 31 കാരിയുടെ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. സംഭവം ഓസ്ട്രിയയിലാണ്. പാരമ്പര്യമായി സ്വത്ത് കിട്ടുകയെന്നത് സാധാരണമായി നടക്കുന്ന കാര്യമാണ്. എന്നാൽ ആ സ്വത്ത് എന്ത് ചെയ്തുവെന്നതിലാണ് കാര്യം. നിരവധി പേരാണ് യുവതി ആരാണെന്നും ആ സ്വത്ത് അവർ എന്ത് ചെയ്‌തെന്നും അറിയുവാൻ തിടുക്കം കൂട്ടുന്നത്. അത് താൻ സമ്പാദിച്ച പണമല്ലെന്നും ആ പണത്തിന് താൻ അർഹൻ അല്ലെന്നും അത് രാജ്യം ആവശ്യക്കാർക്ക് വിതരണം ചെയ്യണമെന്നുമാണ് യുവതി പറഞ്ഞത്

മുത്തശ്ശിയിൽ നിന്ന് പരമ്പരാ​ഗതമായി ലഭിച്ച സ്വത്താണ് 31 -കാരിയായ ആക്ടിവിസ്റ്റ് മർലിൻ ഏംഗൽഹോൺ പുനർവിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ആ സ്വത്ത് എങ്ങനെ പുനർവിതരണം ചെയ്യണം എന്ന് തീരുമാനിക്കുന്നതിന് വേണ്ടി ആളുകളെ കൂട്ടി ഒരു സംഘത്തെയും മർലിൻ രൂപീകരിച്ച് കഴിഞ്ഞു. ഓസ്ട്രിയയിൽ പരമ്പരാ​ഗതമായി കിട്ടുന്ന സ്വത്തിന് നികുതി അടക്കേണ്ടതില്ല. അതിന്റെ പേരിൽ വലിയ പ്രതിഷേധം തന്നെ മർലിൻ ഉയർത്തിയിരുന്നു. ഞാനൊന്നും ചെയ്യാതെ തന്നെ ‘എനിക്ക് പാരമ്പര്യമായി വലിയ സ്വത്ത് കൈവന്നു, രാജ്യമാണെങ്കിൽ അതിനു മുകളിൽ നികുതി ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല’ എന്നാണ് മർലിൻ പറഞ്ഞത്

‘പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യർ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നു. അവർ കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിക്കുന്ന ഓരോ യൂറോയ്ക്കും ഇവിടെ നികുതി നൽകണം. എന്നിട്ടും എന്തുകൊണ്ടാണ് പാരമ്പര്യമായി കൈവരുന്ന കോടിക്കണക്കിന് രൂപയ്ക്ക് നികുതി അടക്കേണ്ടതില്ലാത്തത്. ഇവിടെ രാഷ്ട്രീയക്കാർ പരാജയപ്പെടുകയാണ്. അവർ അവരുടെ ജോലി ചെയ്യുന്നില്ലെങ്കിൽ സാധാരണക്കാരായ പൗരന്മാർക്ക് അത് ചെയ്യേണ്ടി വരും. അതുകൊണ്ട് സ്വത്ത് പുനർവിതരണം ചെയ്യാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങുന്നു’ എന്നാണ് മർലിൻ പറയുന്നത് കൃത്യമായി എത്ര സ്വത്ത് അവർ വിട്ടുനൽകും എന്ന് അറിയില്ലെങ്കിലും 90 ശതമാനം സ്വത്തും ഉപേക്ഷിക്കാനാണ് തീരുമാനം