ബെംഗളൂരു: കര്‍ണാടകയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെയാണ് പരാതി. പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോഷൂട്ട് നടത്തിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ എടുത്ത ഫോട്ടോകളും വൈറലായിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്
കര്‍ണാടകയിലെ ചിന്താമണി മുരുഗമല്ല ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ഥിയും ചേർന്നുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. വിദ്യാര്‍ഥി അധ്യാപികയെ ചുംബിക്കുന്നതും അധ്യാപിക തിരിച്ചു ചുംബിക്കുന്നതും ഫോട്ടോയിലുണ്ട്.
വിദ്യാർഥി അധ്യാപികയെ എടുത്തുയര്‍ത്തുന്നതും കെട്ടിപ്പിടിക്കുന്നതും ചിത്രത്തിലുണ്ട്
ചിത്രങ്ങൾ പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ സ്‌കൂളിലെത്തി വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അധ്യാപികയുടെ പ്രവൃത്തി ചോദ്യം ചെയ്തു. പിന്നാലെയാണ് മാതാപിതാക്കള്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അധ്യാപികയുടെ പെരുമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പരാതിയെത്തുടര്‍ന്ന് ബി.ഇ.ഒ. സ്‌കൂളിലെത്തി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്