നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു.93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.ചെമ്പ് പാണപ്പറമ്പില്‍ പരേതനായ ഇസ്മായിലാണ് ഭര്‍ത്താവ്. ഇബ്രാഹിം കുട്ടി, സക്കറിയ, ഷാഫിന, അമീന, സൗദ എന്നിവരാണ് മറ്റു മക്കൾ