ലോകസിനിമയുടെ പരമോന്നതവേദിയില്‍ തലയുയര്‍ത്തി ഇന്ത്യ. രണ്ട് അവാർഡുകളാണ് ഇന്ത്യ ഓസ്കാറിൽ സ്വന്തമാക്കിയത്. തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഓസ്കറിലെ മികച്ച ഗാനമായപ്പോള്‍ തമിഴില്‍ കാർത്തികി ഗൻസാൽവ്സ് ഒരുക്കിയ ദ എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഷോര്‍ട് ഫിലിമായി. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേയ്ക്ക് ഓസ്കറെത്തുന്നത്. മുതുമലയിലെ കുട്ടിയാനയെ പരിപാലിപ്പിക്കുന്ന പാപ്പാന് ദമ്പതികളുടെ കഥ പറഞ്ഞ ദ എലഫന്റ് വിസ്പറേഴ്സാണ് 95ാം ഓസ്കര് വേദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ആദ്യപുരസ്കാരമെത്തിച്ചത്.