സ്മാർട്ട് ഫോൺ വാങ്ങിയാൽ ബിയർ ഫ്രീയെന്ന ‘ആകർഷക’മായ ഓഫർ നൽകിയ കടയുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദോഹിയിലാണ് സംഭവം. ഓഫർ ക്രമസമാധാന നില തകർത്തതിനെ തുടർന്നാണ് നിയമനടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. മാർച്ച് മൂന്ന് മുതൽ ഏഴുവരെയാണ് കടയുടമ രാജേഷ് മൗര്യ ആകർഷകമായ ഓഫർ പ്രഖ്യാപിച്ചത്. ഇക്കാര്യം നോട്ടിസുകൾ വഴിയും പോസ്റ്ററുകളിലൂടെയും നാട്ടുകാരെ മുഴുവൻ അറിയിക്കുകയും ചെയ്തു. രണ്ട് കാൻ ബിയറാണ് സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഓഫർ ചെയ്തത്. ഓഫർ അറിഞ്ഞ നാട്ടുകാരെല്ലാം കടയുടെ മുന്നിൽ തടിച്ചു കൂടി. ഗതാഗത തടസമായി. ഇതോടെ പൊലീസെത്തി കടയുടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടയും പോലീസ് സീൽ ചെയ്തു.