മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ്നാട്ടിലെ മൂന്നാം ക്ലാസുകാരി. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്കൂളിലെ വിദ്യാർഥിനിയായ ആഞ്ജലിൻ മിഥുനയാണ് 444 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന കുറിപ്പും കുട്ടി കൈമാറി. പിണറായി വിജയനെ മാതൃകയാക്കാനാണ് മാതാപിതാക്കൾ തന്നെ ഉപദേശിച്ചതെന്ന് കുട്ടി കത്തിൽ പറയുന്നു. സിവിൽ സർവീസ് പരീക്ഷയെഴുതി കലക്ടർ ആകണമെന്നാണ് ആഗ്രഹമെന്നും കുട്ടി അറിയിച്ചു. മധുര ഓമച്ചിക്കുളം ന്യൂനാദം റോഡിലെ വിഎം വിജയശരവണന്റെ മകളാണ് ആഞ്ജലിൻ മിഥുന.