ബീഹാറിൽ ഇന്ന് നിതീഷ് കുമാർ സത്യപ്രതിജ്ഞ

ബീഹാറിൽ പുതിയ എൻ ഡി എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് . പുതിയ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും . നാലാം തവണയാണ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയാവുന്നത് . ഇന്ന് വൈകീട്ട് നാല് മണിക്ക് പാട്‌നയിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക . സംസ്ഥാനത്തെ ജനങ്ങൾ നൽകിയ അംഗീകാരത്തിന്റെ ഉത്തരവാദിത്വത്തെ ബഹുമാനിച്ച് സത്ഭരണം കാഴ്ചവയ്ക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു .