മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന കണ്ണൂർ സ്‌ക്വാഡിൻെറ ചിത്രീകരണം പൂനെയിൽ തുടങ്ങി. റോബി വർഗീസ് രാജ് ആണ് ചിത്രത്തിൻറെ സംവിധായാകൻ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത് . ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായ ഷാജി നടുവിലാണ് വീഡിയോ പങ്കുവച്ചത്.ലൊക്കേഷനിലേക്ക് മമ്മൂട്ടി കാറോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മുംബൈയിൽ നിന്നും പൂനെയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിൽ മമ്മൂട്ടിയോടൊപ്പം രമേഷ് പിഷാരടിയുമുണ്ട്.
റോഷാക്ക് , നൻപകൽ നേരത്ത് മയക്കം , കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റ് ചിത്രങ്ങൾ. ജിയോ ബേബി സംവിധാനം ചെയ്ത കാതലിൽ ജ്യോതികയാണ് നായിക . കാതൽ ഉടൻ തീയേറ്ററുകളിലെത്തും