വാളയാറിൽ സ്‌ഫോടക ശേഖരം പിടികൂടി

വാളയാറിൽ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക ശേഖരം പിടികൂടി. പോലീസ് ഈറോഡിൽ നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് .ലോറിയിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു .7500 ഡിറ്റണേറ്ററുകളും 7000 ജലാറ്റിൽ സ്റ്റിക്കുകളുമാണ് കണ്ടെടുത്തത്.