2023 കേന്ദ്ര ബജറ്റ്; ആഭരണങ്ങൾക്കും തുണിത്തരങ്ങൾക്കും വില കൂടും ടിവിയ്ക്കും മൊബൈൽ ഫോണുകൾക്കും വില കുറയും

കേന്ദ്ര സർക്കാരിന്റെ 2023 ലെ ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെയും ടി വിയുടെയും വില കുറയും കൂടാത ക്യാമറ പാര്‍ട്‌സിനും ഇളവ് പ്രഖ്യാപിച്ചു. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. സ്വർണം , വെള്ളി , വജ്രം ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. തുണിത്തരങ്ങളുടെയും വില കൂടും. സിഗരറ്റിനും വില കൂടും. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.