ജീവിത ചക്രങ്ങളിൽ ഒരുപിടി പ്രതീക്ഷകളുമായി പ്രജീഷ് മലപ്പട്ടം

ഈ വാക്കുകൾ നെഞ്ചിൽ തറച്ചവരാരും തന്നെ നിരത്തി വെച്ചിരിക്കുന്ന ഈ ഉത്പ്പന്നങ്ങളെ താണ്ടി മുന്നോട്ട് പോവില്ല .ഒരുപാട് പ്രതീക്ഷയോടെ പ്രജീഷ് മലപ്പട്ടം എന്ന 36 കാരൻ തയ്യാറാക്കുന്ന ഉത്പ്പങ്ങളാണിവയെല്ലാം .ഹാൻഡ് മേഡ് ഉത്പ്പന്നങ്ങൾ മാത്രമല്ല സംഗീതവും വശമുണ്ട് പ്രജീഷിന് .സദാസമയവും മുഖത്തു വിരിയുന്ന പുഞ്ചിരിയിൽ തന്നെ എന്തും നേരിടാനുള്ള ധൈര്യം കാണാം .


പ്രമുഖ ചാനലുകളിലെ സംഗീത പരിപാടികളിലും തന്റെ കഴിവ് തെളിയിക്കാൻ പ്രജീഷിന് കഴിഞ്ഞിട്ടുണ്ട് .ബസ് മയ്യിൽ വാട്ട്സ്ആപ്പ് കൂട്ടായ്മ്മയും കരിക്കൽക്കുഴി ഭാവനാക്ലബ്ബും ഫ്ലൈ വിത്ത് ഔട്ട് വിങ്‌സ് എന്ന സങ്കടനയുമാണ് പ്രജീഷിനെ സഹായിച്ച് കൂടെയുള്ളത് .ഇത്തരത്തിലുള്ളവരെ സമൂഹത്തിന്റെ മുൻ ധാരയിലേക്ക് കൊണ്ട് വരൻ ഇങ്ങനെയുള്ള കൂട്ടായ്മകൾക്ക് സാധിക്കും .തങ്ങളുടെ ഉൽപ്പന്നങ്ങളും മറ്റും വിറ്റഴിക്കാൻ ലുലു സൂപ്പർ ഷോപ്പി ഒരു അവസരം നൽകുന്നത് പോലെ മറ്റ് കച്ചവട സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നാണ് ഇവരുടെ ആഗ്രഹം

.