സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു തണുത്തു മരവിച്ച മനുഷ്യൻ ഉറച്ചു പോയ ന്യൂഡിൽസ് കഴിക്കാൻ ശ്രമിക്കുന്ന വീഡിയോ കൗതുകമുണർത്തുകയാണ് . ഒരു ശീതകാല ദിനത്തിൽ ഇയാൾ നൂഡിൽസ് കഴിക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. സ്വെറ്ററടക്കമുള്ള ശീതകാല വസ്ത്രങ്ങൾ ധരിച്ച ഇയാൾ നൂഡിൽസ് കഴിക്കാൻ ആണ് പുറത്തേക്കിറങ്ങിയത് . എന്നാൽ, നിമിഷനേരംകൊണ്ട് അമ്പരപ്പിക്കുന്ന രീതിയിൽ നൂഡിൽസ് തണുത്തുറഞ്ഞ് മരവിച്ച രീതിയിലാകുന്നു , ഇത് കഴിക്കുന്ന ഇദ്ദേഹത്തിന്റെ താടിയും മുടിയും മഞ്ഞിൽ പുതഞ്ഞ് ഉറച്ചിരിക്കുന്നതും കൗതുകം നിറയ്ക്കുന്നു . മൈനസ് നാൽപ്പത്തിയഞ്ച് ഡിഗ്രി സെൽഷ്യസ് തണുപ്പ് അനുഭവപ്പെടുന്ന ഇടങ്ങളിൽ ഇതൊക്കെ സ്ഥിരം കാഴ്ചയാണ്.സൈബീരിയൻ സ്വദേശിയായ ഒലെഗ് എന്ന വ്യക്തിയാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.