ഒരു വർഷമായി സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച ബന്ധുവിന് 70 വർഷം കഠിന തടവ്

ഒരു വർഷമായി മൂന്ന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന പ്രതിക്ക് 70 വർഷം കഠിന തടവും 1,70000 രൂപ പിഴയും. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അപ്പുക്കുട്ടനാണ്​ നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കടുത്ത ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയുമാണ് അപ്പുക്കുട്ടൻ. 5, 7, 8 വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
പ്രതി ഒരേ വീട്ടിലെ സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെ ഒരു വർഷത്തിലധികമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. എല്ലാദിവസവും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച് പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികളോട് കളിക്കാൻ എന്ന വ്യാജേനെയാണ് ഇയാൾ എന്നും വീട്ടിൽ വരാറുണ്ടായിരുന്നത്.