അണ്ടർ 15 പെൺകുട്ടികളുടെ ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിന്റെ ഭാഗമായി 5 കണ്ണൂർ ജില്ലക്കാർ .വൈസ് ക്യാപ്റ്റൻ എൻ നിവേദ്യ മോൾ ,എം തീർത്ഥ സുരേഷ് ,അനുഷ്ക സി വി ,ഉർവശി എസ ആർ ,ദിയ ധന്യ തുടങ്ങിയവരാണ് കേരളാ ടീമിൽ ഇടം നേടിയ കണ്ണൂർ ജില്ലക്കാർ .തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പത്താംക്ളാസ് വിദ്യാർഥിനിയായ നിവേദ്യമോൾ തിരുവങ്ങാട് സ്വദേശിയാണ്. ഓപ്പണറായ തലശ്ശേരിയിലെ ഉർവശി തിരുവനന്തപുരം ഓപ്പൺ സ്കൂൾ പത്താംക്ളാസ്
വിദ്യാർഥിനിയാണ്. തയ്യിൽ സ്വദേശിയായ അനുഷ്ക ഓഫ് സ്പിന്നറും കണ്ണൂർ എസ്.എൻ വിദ്യാമന്ദിർ ഒൻപതാം ക്ളാസ് വിദ്യാർഥിയുമാണ്. സ്ളോമീഡിയം പേസർമാരായ അലവിലിലെ ദിയധന്യയും ചെറുകുന്നിലെ തീർഥ സുരേഷും കണ്ണൂർ സെയ്ന്റ് തെരേസാസ് സ്കൂൾ ഒൻപതാം ക്ളാസ് വിദ്യാർഥിനികളാണ്.