ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റായി മെസ്സിയുടെ ലോകകപ്പ് ചിത്രം

പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്ക് ശേഷം ലോകകപ്പ് നേടി ചാമ്പ്യൻമാരായ അർജന്റീനൻ താരങ്ങളും ആരാധകരും ആഘോഷ ലഹരിയിലാണ് .പൊതു അവധി പ്രഖ്യാപിച്ചും ആഘോഷ രാവുകൾ സംഘടിപ്പിച്ചും അർജന്റൈൻ തെരുവോരങ്ങൾ ഉത്സവ ലഹരിയിലായിരിക്കുകയാണ് .അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടമാഘോഷിക്കുന്നതിനിടയ്ക്ക് അതിമനോഹരമായ ചിത്രം ഇൻസ്റ്റാഗ്രാമിൽ നായകൻ ലയണല്‍ മെസി പങ്കുവച്ചിരിന്നു. നിമിഷ നേരങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക് കിട്ടിയ പോസ്റ്റ് ആയി ഈ ചിത്രംമാറുകയും ചെയ്തു . 5.57 കോടി ലൈക്കുകളോടെ ലോക റെക്കോർഡിനായി പോസ്റ്റ് ചെയ്ത മുട്ടച്ചിത്രത്തിമായിരുന്നു ഇതുവരെ ലൈക്കുകളിൽ മുന്നിൽ. എന്നാൽ മെസ്സി ലോകകപ്പ് ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ആഹ്ലാദ ചിത്രം പോസ്റ്റ് ചെയ്തു 2 ദിവസത്തിനുള്ളിൽ 6.2 കോടി ലൈക്കുകളാണ് നേടിയത്. ഓരോ നിമിഷവും ആയിരക്കണക്കിനു ലൈക്കുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

മെസ്സി പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന മറ്റു ചിത്രങ്ങൾക്കും കോടിയിലേറെ ലൈക്കുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ 10 ചിത്രങ്ങളിൽ അഞ്ചും മെസ്സി പോസ്റ്റ് ചെയ്തവയാണ്. മെസ്സി ലോകകപ്പ് ട്രോഫി കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്ര വും 3 കോടി ലൈക്ക് നേടി എട്ടാം സ്ഥാനത്തുണ്ട്.