‘പെണ്ണുകിട്ടാനില്ല, കണ്ടെത്തി തരണം’; യുവാക്കൾ പ്രതിഷേധവുമായി കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി .

സ്ത്രീ–പുരുഷ ആനുപാതത്തിലുണ്ടായ വലിയ അന്തരത്തിൽ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ യുവാക്കൾ . പ്രതിഷേധത്തിന് കാരണം മറ്റൊന്നുമല്ല ഇവിടുള്ള പയ്യന്മാർക്കൊന്നും പെണ്ണു കിട്ടാനില്ല. പ്രശ്നം ഗുരുതരമായതോടെ, പരിഹാരമാവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി‌യിരിക്കുകയാണിവർ.‘ആയിരം ആണു‍കുട്ടികൾക്ക് 889 പെൺകുട്ടികൾ എന്നതാണ് മഹാരാഷ്ട്രയിലെ അനുപാതം.’ആളുകൾക്ക് ഇങ്ങനെ ഒരു മാർച്ച് കാണുമ്പോൾ കൗതുകവും തമാശയുമൊക്കെ തോന്നും, പക്ഷേ സത്യാവസ്ഥ ഭീകരമാണ്. കല്ല്യാണപ്രായമായ യുവാക്കൾക്ക് പെൺകുട്ടികളെ കിട്ടാനില്ല എന്നത് വലിയ പ്രശ്നം തന്നെയാണ്’ എന്നാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നവർ പറയുന്നത് .
ഉത്തരേന്ത്യൻ വിവാഹഘോഷയാത്രയുടെ മാതൃകയിലായിരുന്നു മാർച്ച് നടത്തിയത്. പലരും കുതിരപ്പുറത്ത് മണവാളന്റെ വേഷത്തിലെത്തിയാണ് പ്രതിഷേധം അറിയിച്ചത്. സ്ത്രീ–പുരുഷ ആനുപാതം ത്വരിതപ്പെടുത്തുന്നതിനായി പെൺഭ്രൂണഹത്യയും ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയവും നടത്തുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങലാണ് മാർച്ചിൽ ഉന്നയിച്ചത് .ഒപ്പം മാർച്ചിൽ പങ്കെടുത്ത യുവാക്കൾക്ക് അനുയോജ്യരായ പെൺകുട്ടികളെ ജീവിതപങ്കാളികളായി കണ്ടെത്തി നൽകണമെന്ന ആവശ്യവും ഇവർ നിവേദനത്തില്‍ ഉൾപ്പെടുത്തിയിരുന്നു.സ്ത്രീ പുരുഷ അനുപാതം ഇതേ നിലയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ യുവാക്കളുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു .