ഇടുന്ന ജേഴ്‌സിയുടെ ടീം തോൽക്കും; വ്യത്യസ്തമായ ലോകകപ്പ് പ്രവചനം നടത്തി യുവാവ്

ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ വിവിധ തരം പ്രവചനങ്ങൾ നടക്കാറുണ്ട് .എന്നാൽ വ്യത്യസ്തമായ പ്രവചന രീതി കൊണ്ട് ശ്രദ്ധേയനായിരിക്കുകയാണ് ഒമാൻ സ്വദേശി ജോമ്പ. ആര് ജയിക്കും ആര് തോൽക്കും എന്ന് പ്രവചിക്കുകയല്ല ജോമ്പ എന്നറിയപ്പെടുന്ന മുഹമ്മദ് അൽ ഹജ്കരിയുടെ രീതി .മത്സരം നടക്കുന്ന ദിവസം ജോമ്പ ഒരു ടീമിന്റെ ജേഴ്‌സി അണിഞ്ഞ് സ്റ്റേഡിയത്തിലെത്തും അന്ന് ആ ടീം തോൽക്കും. ഇത് ആദ്യം നടന്നത് ഉദ്ഘാടന മത്സരത്തിലാണ്.ഇക്വഡോർ- ഖത്തർ മത്സരത്തിൽ ജോമ്പ ഖത്തർ ജേഴ്‌സി അണിഞ്ഞായിരുന്നു സ്റ്റേഡിയത്തിൽ എത്തിയത്.ഖത്തർ ആ മത്സരത്തിൽ തോറ്റു  . സൗദി അര്ജന്റീന മത്സരത്തിൽ ജോമ്പ അണിഞ്ഞത് അർജന്റീനയുടെ ജേഴ്‌സി ആയിരുന്നു .തുടർന്ന് വന്ന എല്ലാ കളികളിലും ഇദ്ദേഹം ധരിച്ച ജേഴ്‌സിയുടെ ടീമുകളായിരുന്നു പരാജയപ്പെട്ടത് .2010ൽ പോൾ നീരാളിയും 2014 ൽ ഷഹീൻ ഒട്ടകവുമൊക്കെ കയ്യടിക്കിയ പ്രവചനങ്ങളുടെ ലോകത്തേക്ക് വേറിട്ട രീതിയിലുള്ള പ്രവചനവുമായി വാർത്തകളിൽ നിറയുകയാണ് ജോമ്പ ഇപ്പോൾ.അർജന്റീന ഫ്രാൻസ് ഫൈനൽ കാണാൻ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ജേഴ്‌സി അണിഞ്ഞു തന്നെ എത്തുമെന്നാണ് ജോമ്പ അറിയിച്ചിരിക്കുന്നത് . ജോമ്പ ഏത് ജേഴ്‌സി അണിഞ്ഞാവും എന്നത് നെഞ്ചിടിപ്പോടെ കാത്തിരിക്കുയാണ് ഇരു ടീമുകളുടെയും ആരാധകർ.