2 വയസ്സുകാരനെ ഹിപ്പൊപൊട്ടാമസ് ജീവനോടെ വിഴുങ്ങി; അല്പ സമയത്തിനകം ജീവനോടെ തുപ്പി

ഒരു 2 വയസ്സുകാരൻ രക്ഷപ്പെട്ട കഥ കേട്ടാൽ ആരും ഒന്ന് ഞെട്ടും. ഉഗാണ്ടക്കാർ ഉഗാണ്ടയിലാണ്. 2 വയസ്സുള്ള ആൺകുട്ടിയെ ഹിപ്പൊപൊട്ടാമസ് ഒന്നടങ്കം വിഴുങ്ങി. ഇത് കണ്ടുനിന്നയാൾ മൃഗത്തിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെ കുട്ടിയെ ഹിപ്പൊപൊട്ടാമസ് ജീവനോടെ പുറത്തേക്ക് തുപ്പി. ഉഗാണ്ടയിലെ കത്‌വെ കബറ്റോറോ എന്ന സ്ഥലത്താണ് സംഭവം. തടാകക്കരയിൽ തന്റെ വീടിനടുത്ത് തനിയെ കളിക്കുകയായിരുന്നു കുട്ടിയെ പെട്ടെന്ന് അവിടേക്ക് എത്തിയ ഹിപ്പോ തന്റെ താടിയെല്ലുകൾ ഉപയോഗിച്ച് വായിലാക്കി. എന്നാല്‍ ഹിപ്പോ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്പ് തന്നെ കണ്ടു നിന്ന ഒരാൾ മൃഗത്തിന് നേരെ കല്ലുകൾ എറിയാൻ തുടങ്ങിയിരുന്നു. ഇതോടെ കുട്ടിയെ മൃഗം തിരികെ ഛർദിക്കുവായിരുന്നുവെന്ന് ഔട്‍ലെറ്റ് റിപ്പോർട്ട് ചെയ്തു.
കുട്ടി ഇപ്പോൾ കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേറയിലുള്ള ആശുപത്രിയിൽ ചികിൽസയിലാണ്. ഹിപ്പോ വീണ്ടു തടാകത്തിലേക്ക് തന്നെ മടങ്ങി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.