കണ്ണീരണിഞ്ഞ് ബ്രസീൽ..അത്യുന്നതങ്ങളിലേക്ക് കുതിച്ച് അർജെന്റിന

ഖത്തർ ലോകകപ്പിലെ ക്വാർട്ടർ മത്സരങ്ങളുടെ ഉദ്വേഗഭരിതമായിരുന്ന ആദ്യ ദിനമാണ് കഴിഞ്ഞത് . ലോകത്തിലെ നമ്പർ വൺ ഫുട്ബോൾ ടീമുകളായ അർജന്റീന സെമിയിലേക്ക് കുതിച്ചെങ്കിൽ ബ്രസീൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി .ഇരു ടീമുകളും പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആണ് തങ്ങളുടെ വിധി അറിഞ്ഞത് .ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ അര്‍ജന്റീന വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു.
എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. അതാണ് കളിയില്‍ അർജന്റീനയെ വിജയത്തിലേക്കെത്തിച്ചത് . ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്വാട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍ ഡച്ച് പ്രതിരോധം തകര്‍ത്ത് മോളിനയിലൂടെയാണ് സുന്ദരമായ ആദ്യഗോള്‍ പിറന്നത്.
എന്നാൽ ബ്രസീൽ ടീമിന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ സംഭവിച്ച പിഴവാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചത് .നിശ്ചിത സമയത്തും പിന്നീട് എക്സ്ട്രാ ടൈമിലും ബ്രസീലിന്റെ ആക്രമണത്തിരമാലകൾക്കു മുന്നിൽ നെഞ്ചുവിരിച്ചു പ്രതിരോധിച്ച ക്രൊയേഷ്യ ബ്രസീലിന് വലിയ സങ്കര്ഷം ആണ് സൃഷ്ടിച്ചത് .അടിമുടി ആവേശഭരിതമായ ക്വാർട്ടർ ഫൈനലിൽ 4–2നാണ് ക്രൊയേഷ്യയെന്ന കുഞ്ഞുരാജ്യം ലോകഫുട്ബോളിലെ വൻമരമായ ബ്രസീലിനെ മുട്ടുകുത്തിച്ചത് .ഷൂട്ടൗട്ടിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവകോവിച്ചിന്റെ മികവിനു മുന്നിൽ ബ്രസീൽ ആടിയുലയുകയായിരുന്നു .ഒട്ടേറെ അവസരങ്ങളും ഗോൾഷോട്ടുകളും ലഭിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മ മൂലം അവയിൽ പലതും ലക്ഷ്യം തെറ്റിയതിന് വലിയ വിലയാണ് കോച്ച് ടിറ്റെയും ടീമും നൽകേണ്ടി വന്നത് .ഗ്രൗണ്ടിൽ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് നെയ്മറും സംഘവും കളിക്കളം വിട്ടത് .