നാലുമാസമായി റൂം മേറ്റ് കുളിക്കുന്നില്ല; സമൂഹമാധ്യമത്തിലൂടെ കഷ്ടപ്പാട് വിവരിച്ചിരിച്ച് യുവതി

ഒരു റൂം മേറ്റ് നാലുമാസമായി കുളിക്കുന്നില്ല, സമൂഹമാധ്യമത്തിലൂടെ റൂം മേറ്റ് മൂലം അനുഭവിക്കുന്ന കഷ്ടപ്പാട് വിവരിച്ചിരിച്ച് ഒരു യുവതി. റെഡ്ഡിറ്റിലാണ് കുളിക്കാത്ത, വൃത്തിയില്ലാത്ത റൂം മേറ്റിന്റെ കൂടെ കഴിയുന്നതിലെ പ്രയാസത്തെ കുറിച്ച് സ്ത്രീ എഴുതിയിരിക്കുന്നത്. തനിക്ക് ഇനിയും ഈ നാറ്റം സഹിക്കാൻ വയ്യ അത് തന്നെ ഒരു രോഗിയാക്കും എന്നാണു യുവതി എഴുതിയിരിക്കുന്നു. റൂം മേറ്റ് എല്ലാ ദിവസവും ഓടാൻ പോകും ശരീരം വിയർത്തിട്ട് പോലും കുളിക്കാറില്ല എന്നാണ് ഇവർ പറയുന്നത്. പലതവണ ഇവരോട് കുളിക്കുന്ന കാര്യം പറഞ്ഞെങ്കിലും ഒഴിഞ്ഞുമാറുകയാണെന്നും യുവതി പറയുന്നു. ഗത്യന്തരമില്ലാതെ വീട്ടുടമസ്ഥനോട് വിവരം ധരിപ്പിച്ചു. ഇനിയും കുളിച്ചില്ലെങ്കിൽ മുപ്പത് ദിവസത്തിനുള്ളിൽ പുറത്താക്കുമെന്നു വീട്ടുടമസ്ഥൻ പറഞ്ഞതിന് പിന്നാലെ യുവതി കുളിച്ചു. ചില ആളുകൾ ക്രിസ്മസായിട്ട് അവരെ ഇറക്കി വിടണോയെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗവും ആളുകളും യുവതിയുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്.