ഇന്ത്യയിൽ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച (ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം) പബ്ജി തിരികെ എത്തുന്നു. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷനാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പബ്ജിയുടെ തിരിച്ചുവരവിനായി ഇന്ത്യൻ ഉപയോക്താക്കൾ ഏറെനാളായി കാത്തിരിക്കുകയായിരുന്നു. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പുനൽകിയാണ് ഗെയിം റിലീസാവുക എന്ന് പബ്ജി കോർപ്പറേഷൻ അറിയിക്കുന്നത് .