ശശി തരൂർ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി; കോൺഗ്രസിൽ ഒരു ഗ്രൂപ്പും വേണ്ടെന്ന് തരൂർ

വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പൊതുരാഷ്ട്രീയം ചർച്ചയായെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് എത്തുന്നത് പുതിയ കാര്യമല്ലെന്ന് ശശി തരൂർ. കോൺഗ്രസിൽ ഒരു ഗ്രൂപ്പും വേണ്ടെന്നും ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും താല്പര്യമില്ലെന്നും ശശി തരൂർ പറഞ്ഞു. ഡി.സി.സി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളുമായി തരൂർ സംവദിക്കും. പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി, തരൂർ വിവാദത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം.