കാമുകിയെ കൊലപ്പെടുത്തി വെട്ടിമുറിച്ച് മൃതദേഹം വിവിധയിടങ്ങളില്‍ വലിച്ചെറിഞ്ഞ അഫ്താബ് അമീൻ പൂനാവാല, കാമുകി ശ്രദ്ധയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം മറ്റൊരു സ്ത്രീയെ തന്‍റെ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുവന്നുവെന്ന് മൊഴി നൽകി. ഇതേ സമയത്ത് തന്നെ ഇയാള്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഇയാള്‍ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ്. അപ്പാർട്ട്‌മെന്‍റില്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഉള്ളപ്പോൾ ഇയാൾ കൂടുതൽ സ്ത്രീകളെ വീട്ടിലെത്തിച്ചിട്ടുണ്ടോയെന്നും അവരിൽ ആരെങ്കിലും കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയാണ് ഇയാള്‍ പെണ്‍സുഹൃത്തുക്കളെ കണ്ടെത്തിയത് എന്നാണ് വിവരം. ഇയാളുടെ പ്രൊഫൈലിന്‍റെ വിശദാംശങ്ങൾ ഡേറ്റിംഗ് ആപ്പായ “ബംബിൾ”-നോട് ചോദിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രദ്ധയും അഫ്താബും മുംബൈയിൽ ആരംഭിച്ച പ്രണയം മെയ് മാസത്തിൽ ദില്ലിയില്‍ നടന്ന ദാരുണമായ കൊലപാതകത്തിൽ അവസാനിക്കുന്നതിന് മുമ്പ് ഇവര്‍ മൂന്ന് വർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ശ്രദ്ധയെ കൊല ചെയ്യപ്പെട്ടതിന് ശേഷം 15-20 ദിവസങ്ങൾക്ക് ശേഷം അഫ്താബ് ഡേറ്റിംഗ് ആപ്പില്‍ മറ്റൊരു സ്ത്രീയെ കാണുകയും അവളുമായി ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നത്. ശ്രദ്ധയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ അപ്പാർട്ട്മെന്റിൽ തന്നെയിരിക്കെ അയാൾ സ്ത്രീയെ ഇടയ്ക്കിടെ വീട്ടിലേക്ക് കൊണ്ടുവന്നു. അഫ്കാബ് ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് കൊലയ്ക്ക് ശേഷം അവൻ വാങ്ങിയ 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു അപ്പോള്‍. എന്നാൽ തന്‍റെ പുതിയ പെണ്‍ സുഹൃത്തിനെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഫ്രിഡ്ജിലെ വസ്തുക്കള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ ഒരു അലമാരയിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു. അഫ്താബ് പൂനാവാലയും ശ്രദ്ധ വാക്കറും കഴിഞ്ഞ ഏപ്രിലിലാണ് ദില്ലിയിലേക്ക് താമസം മാറിയത്. വഴക്ക് രൂക്ഷമായതിനെ തുടർന്ന് മെയ് 18 ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിക്കണം എന്ന ശ്രദ്ധയുടെ നിര്‍ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് അഫ്താബിന്‍റെ മൊഴി. ഒരു ഷെഫായി പരിശീലനം നേടിയ അഫ്താബ്, ശ്രദ്ധയുടെ ശരീരം മുറിക്കുന്നതിന് മുമ്പ് രക്തക്കറയും, ശരീര ഭാഗങ്ങളും എങ്ങനെ വൃത്തിയാക്കാമെന്ന് ഗൂഗിൾ പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിക്കായും, ഉപേക്ഷിച്ച ശരീരഭാഗങ്ങള്‍ക്കും വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.