നിരവധി ആരാധകരുള്ള ഒരു താരമാണ് സണ്ണി ലിയോൺ. പോണ്‍ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപിടി മികച്ച സിനിമകളാണ് നിലവിൽ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പലപ്പോഴും പരീക്ഷ പേപ്പറുകളിലും റാങ്ക് ലിസ്റ്റുകളിലും സണ്ണി ലിയോണിന്റെ പേര് വന്നിട്ടുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് ബോളിവുഡ് താരത്തിന്റെ ചിത്രം ആലേഖനം ചെയ്തത്. ഹാൾ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി.