മ്യൂസിയം കേസിലെ പ്രതി കുറുവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ സന്തോഷ് തന്നെ

തിരുവന്തപുരം മ്യൂസിയം കേസിലെ പ്രതി കുറുവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവർ സന്തോഷ്‌ തന്നെയെന്ന് തിരിച്ചറിഞ്ഞു. സന്തോഷിനെ മ്യൂസിയം കോമ്പൗണ്ടില്‍ പ്രഭാത സവാരി നടത്തവെ ലൈംഗികാതിക്രത്തിന് ഇരയായ വനിതാ ഡോക്ടര്‍ പ്രതിയെ ഇന്ന് തിരിച്ചറിഞ്ഞു. പേരൂർക്കട പോലീസ് സ്റ്റേഷനിൽ നടന്ന പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സന്തോഷ് വീട്ടില്‍ കയറിയ കേസില്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ വനിതാ ഡോക്ടറോട് ഇയാൾ മോശമായി പെരുമാറിയത്. ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ ഈ കേസിലും പ്രതിയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും.