കേരളപ്പിറവി ദിനത്തില്‍ കേരള വേഷത്തില്‍ തിളങ്ങി മമ്മൂട്ടി ; ഏറ്റെടുത്ത് ആരാധകർ

പ്രായത്തെ വെല്ലുന്ന സൗന്ദര്യമെന്നൊക്കെയുള്ള വിശേഷണങ്ങള്‍ ക്ളീഷേ ആയി മാറിയെങ്കിലും, അതുതന്നെ ആവര്‍ത്തിക്കാൻ പ്രേരിപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടിയെ എന്നും കാണാനാകുക. പുതിയ സ്റ്റൈലുകൾ മാറി മാറി പരീക്ഷിക്കുക വഴി ആരാധകരിൽ എന്നും വിസ്മയം തീർക്കുക എന്നത് മമ്മൂക്കയുടെ ഒരു സ്ഥിരം പരിപാടിയാണ്. യുവ നടന്മാരെപ്പോലും തറപറ്റിക്കുന്ന സ്‌റ്റൈലുമായി കാലങ്ങളായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞങ്ങ് നില്‍ക്കുകയാണ് മമ്മൂട്ടി. ഇപ്പോൾ വീണ്ടും അത്തരത്തിൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഒരു പുത്തൻ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കേരളപ്പിറവി ആശംസകളുമായി മമ്മൂട്ടി രംഗത്ത് എത്തിയത് ആഘോഷിക്കുകയാണ് ആരാധകരിപ്പോൾ . തൂവെള്ളയിൽ തിളങ്ങി നിൽക്കുന്ന മമ്മൂക്കയെ എപ്പോഴുമെന്നപോലെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

 

സൈക്കോളജിക്കല്‍ ത്രില്ലറായ ‘റോഷാക്കാ’ണ് മമ്മൂട്ടി ചിത്രമായി ഇപ്പോള്‍ തിയറ്ററിലുള്ളത്. നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം റിലീസ് ചെയ്‍ത് 25 ദിവസം പിന്നിടുകയാണ്.