മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു

മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ (82) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ കുറെ നാളായി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക്
നേതാവ് ഉയർന്നിരുന്നു.