മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. രാജ്യം തിരിച്ചുവരവിന്റെ പാതയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ പദ്ധതി. കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ  പദ്ധതി പ്രഖ്യാപിച്ചു. തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്‍ഗര്‍  യോജന എന്നാണ് പദ്ധതിയുടെ പേര്.

പതിനായിരത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും.15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊററ്റോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും.